Uncategorized

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഇരിട്ടി:വെൽഫെയർ പാർട്ടി പത്തൊമ്പതാം വാർഡ് കമ്മിറ്റി ഉളിയിൽ പ്രദേശത്തു നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉളിയിൽ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ അനുമോദിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് സിദ്ദീഖ് സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ പ്രസിഡണ്ട് വി എം സാജിത അധ്യക്ഷത വഹിച്ചു. പേരാവൂർ മണ്ഡലം പ്രസിഡണ്ട് കെ പി അബ്ദുൽ ഖാദർ , ജില്ലാ കമ്മിറ്റി അംഗം പി വി സാബിറ ,ഇരിട്ടി മുൻസിപ്പൽ സെക്രട്ടറി കെ ഷകീബ് , പത്തൊമ്പതാം വാർഡ് തെരഞ്ഞെടുപ്പ് കൺവീനർ ഇബ്നുസീന എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സിയഉൽഹഖ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button