Uncategorized

ഇരിട്ടി മാടത്തിൽ പൊട്ടിത്തെറി

ഇരിട്ടി:പായം പഞ്ചായത്തിലെ മാടത്തിൽ ടൗണിലെ രാജീവന്റെ ഉടമസ്ഥതയിലുള്ള പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജെനറേറ്ററാണ് ഞായറാഴ്ച രാവിലെ 11.15 ഓടെ പൊട്ടിത്തെറിച്ചത്. ജെനറേറ്ററിന്റെ സൈലൻസർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടേയും നാട്ടുകാരുടേയും അവസരോചിതമായ ഇടപ്പെടലിൽ തീ അണച്ചു. ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ ടി.വി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോബി മാത്യു, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺ കുമാർ , സൂരജ് സി. വി., രാഹുൽ കെ , ഹോം ഗാർഡുമാരായ രമേശൻ കെ, രാധാകൃഷ്ണൻ എം.സി, സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഡോളമി കുര്യാച്ചൻ , ജെസ്റ്റിൻ സജി, വിനീത് കുമാർ എന്നിവരടങ്ങുന്ന അഗ്നിരക്ഷാ സംഘമാണ് മാടത്തിൽ എത്തിച്ചേർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button