Uncategorized

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരു ബസ്സുകളിലുമായി യാത്ര ചെയ്തിരുന്ന 65 ഓളം പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസ് ദിശ തെറ്റി ടൂറിസ്റ്റ് ബസ്സിൻ്റെ മുൻവശത്ത് ഇടിക്കുകയായിരുന്നു. ഇരു ബസ്സുകളുടെയും മുൻവശം തകർന്നു.

സിസിടിവി ദൃശ്യവും പുറത്തുവന്നു. പരിക്കേറ്റവരെ ചെങ്ങന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ഒന്നരമണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിച്ച് ബസ്സുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാൻ അപകടസ്ഥലം സന്ദർശിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എംപിമാരായ ആൻ്റോ ആൻ്റണി, കുടിക്കുന്നിൽ സുരേഷ് എന്നിവരും അപകടസ്ഥലത്ത് എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button