Uncategorized
കുവൈറ്റില്‍ ഇന്ത്യന്‍ എംബസി മെഗാ യോഗ സെഷന് സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കുവൈറ്റില്‍ ഇന്ത്യന്‍ എംബസി ”മെഗാ യോഗ സെഷന്” സംഘടിപ്പിച്ചു. സാല്‍മിയയിലെ ബുലവാഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR), ആയുഷ് മന്ത്രാലയം, ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (OCA) എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.”ഒരു ഭൂമി, ഒരു ആരോഗ്യത്തിന് യോഗ” എന്ന ആശയത്തില്‍ ആണ് 11-ആം അന്താരാഷ്ട്ര യോഗദിനം ആഘോഷിക്കുന്നത് . ആരോഗ്യവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ഉദ്ഘോഷിക്കുന്ന ഈ സന്ദേശം ഇന്ത്യയുടെ G20 അദ്ധ്യക്ഷ സമയത്തെ ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ദര്‍ശനവുമായി ചേര്‍ന്ന് നില്ക്കുന്നു




