Uncategorized

ജോലിക്ക് കുവൈത്തിലെത്തിയ അമ്മ തടവിൽ; ഇടുക്കിൽ വാഹനാപകടത്തിൽ മരിച്ച മകന്റെ സംസ്കാരം വൈകുന്നു

ഇടുക്കി: ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ സംസ്കാരം വൈകുന്നു. കുവൈറ്റിൽ ജോലിക്ക് പോയ മാതാവ് ജിനു അവിടെ കുടുങ്ങി കിടക്കുന്നതിനാലാണ് സംസ്കാരം വൈകുന്നത്. അണക്കര സ്വദേശി ഷാനറ്റ് ഷൈജു ആണ് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഏജൻസി ചതിച്ചതോടെ ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഒന്നരമാസമായി ജിനു ജയിലിൽ കഴിയുകയാണ്. ആൻ്റോ ആൻ്റണി, സുരേഷ് ഗോപി, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാർ ഇടപെട്ടിട്ടും നടപടികൾ വൈകുന്നുവെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button