Uncategorized
40 ലധികം ക്രിമിനൽ കേസുകളില്‍ പ്രതി, പിടികിട്ടാപ്പുള്ളി; പൊലീസ് തലയ്ക്ക് വിലയിട്ടിരുന്ന ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

ലക്ക്നൗ: പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന ഗുണ്ടാത്തലവനെ വധിച്ച് ഉത്തര്‍ പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറിലാണ് വിനോദ് ഗഡേരിയ എന്ന ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അമിതാബ് യാഷ് പ്രതികരിച്ചു.




