Uncategorized

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രണം; 45 കാരൻ ടിറ്റോയ്ക്ക് കടിയേറ്റു

ആലപ്പുഴ: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്.
ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിച്ചുണ്ട്. തെരുവ് നായയുടെ കടിയേറ്റ ശേഷം ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്.

‘തെരുവ് നായ തൻ്റെ കാലിലാണ് കടിച്ചത്. ഞാൻ ഉടൻ തന്നെ വാക്സിൻ എടുത്തു. എന്നെ നായ കടിച്ച ഉടൻ തന്നെ നായയുടെ പെടലിക്ക് കയറി പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. അല്ലെങ്കിൽ അത് മറ്റുള്ളവരെ കൂടി കടിക്കുകമായിരുന്നു. നായയെ പിടികൂടിയ ഉടൻ തന്നെ ലാബിലേക്കാണ് ഞാൻ പോയത്. ലാബിലെ റിസൾട്ട് വന്നപ്പോൾ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു’. നായയുടെ കടിയേറ്റ ടിറ്റോ പറഞ്ഞു. ആലപ്പുഴ, ചമ്പക്കുളം ഭാഗത്ത് നായ ശല്യം രൂക്ഷമാണെന്നും ടിറ്റോ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button