Uncategorized
തെങ്ങു വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു ഇരിട്ടിയിൽ ഒഴിവായത് വൻ ദുരന്തം

ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപത്തെ കുന്നിൽ നിന്നും കൂറ്റൻ തെങ്ങ് കടപുഴകി വീണ് ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. ഇരിട്ടി – കൂട്ടുപുഴ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി പാലത്തിന് സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൂർണ്ണമായും തകർന്നത്. രാവിലെ 6.30തോടെ ആയിരുന്നു അപകടം. ഈ സമയം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല. ഇതുവഴി എത്തിയ സ്വകാര്യ ബസ് കടന്നു പോകുന്നതിന്




