Uncategorized

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസറ്റ്.

2023-ൽ നെടുമ്പാശേരിയിൽ വെച്ച് സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും നെടുമ്പാശേരിയിലേതിന് സമാനമാണ് ഈ കേസെന്നും തൃശൂര്‍ ഈസ്റ്റ് പൊലീസ് വ്യക്തമാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു അതിക്രമം. ബസ് തൃശൂരില്‍ എത്തിയതോടെ യുവതി അതിക്രമം സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023-ൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയ സംഭവം ഏറെ വിവാദമായിരുന്നു. മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നൽകിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button