Uncategorized
വായനയുടെ വസന്തം തീർത്ത് കോളിത്തട്ട് ജി.എൽ.പി സ്കൂൾ

ശാന്തിഗിരി: പി.എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ 19 മുതൽ കോളിത്തട്ട് ഗവ.ലോവർ പ്രൈമറി സ്കൂളിൽ വായനാ വാരാഘോഷങ്ങൾക്ക് തുടക്കമിട്ട് വൈവിധ്യമാർന്ന പരിപാടികൾ ആരംഭിച്ചു. ജൂൺ 26 വരെ നീണ്ടുനിൽക്കുന്ന ഈ ആഴ്ചയിലുടനീളം വിവിധ വായനാനുബന്ധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
പുസ്തകപ്രദർശനം, പ്രശ്നോത്തരി, ക്ലാസ് ലൈബ്രറി പ്രവർത്തനം, ഗ്രന്ഥാലയ സന്ദർശനം, പതിപ്പ് പ്രകാശനം, കളറിംഗ് മത്സരം എന്നിവയിലൂടെ വിദ്യാർത്ഥികളിൽ വായനയുടെ ആഴം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
വായനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ സുധീഷ് ചന്ദ്ര നിർവ്വഹിച്ചു. പ്രതിജ്ഞക്ക് ശേഷം ഫിലോമിന ടീച്ചർ വായനാദിന സന്ദേശം നൽകി. തുടർന്ന് നടന്ന പുസ്തകപ്രദർശനവും പ്രശ്നോത്തരിയും കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. അധ്യാപകരായ നാസർ, രജിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




