Uncategorized

‘ദളിതനാണെന്നറിഞ്ഞപ്പോൾ വേദിക്ക് താഴെ നിർത്തി’; ഗ്രാമമുഖ്യനെ ആന്ധ്രയിലെ ബിജെപി എംഎൽഎ അപമാനിച്ചെന്ന് ആരോപണം

ഹൈദരാബാദ്: പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നുവെന്നാണ് ആരോപണം.

ജൂൺ 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലെ അധോനി മണ്ഡലത്തിലെ എംഎൽഎയാണ് പാർത്ഥസാരഥി. മണ്ഡലത്തിലെ ഒരു പൊതുപരിപാടിക്കിടെ എംഎൽഎ ഗ്രാമമുഖ്യനെവിടെയെന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അപ്പോഴെല്ലാം വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ വിളിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button