Uncategorized
ലഹരി ഉപയോഗിക്കില്ല: സിനിമാപ്രവർത്തകർ സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന, ജൂൺ 26 മുതൽ പ്രാബല്യം

കൊച്ചി: ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നൽകേണ്ടത്. നടീനടന്മാർ അടക്കം എല്ലാവർക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിർബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.




