Uncategorized
സോണിയ ഗാന്ധി ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ ചികിത്സയിലായിരുന്നു.
നിലവില്‍ സോണിയയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതാണെന്നും പ്രത്യേക ഭക്ഷണ ക്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലായിരുന്നു സോണിയയെ പ്രവേശിപ്പിച്ചിരുന്നത്.
ജൂണ്‍ മാസം ആദ്യം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരുന്നു. പതിവ് പരിശോധനയ്ക്കാണ് സോണിയ ഗാന്ധിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ഐജിഎംസി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അമന്‍ ചൗഹാന്‍ പറഞ്ഞിരുന്നു.




