വീട് വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിച്ചു; വിരൽ മുറിച്ചെടുത്ത് 32 കി.മീ സഞ്ചരിച്ച് ആശുപത്രിയിലെത്തി യുവാവ്

ഭോപ്പാൽ: വിഷപ്പാമ്പ് കടിച്ചതിനെത്തുടർന്ന് വിരൽ മുറിച്ചെടുത്ത ശേഷം സ്വയം ആശുപത്രിയിലെത്തി യുവാവ്. മധ്യപ്രദേശിലെ പന്നയിലെ സിദ്ധ്പൂരിൽ അജയ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. 32 കാരനായ രാംകിഷോർ ധീരവ് എന്നയാളാണ് മുറിച്ചെടുത്ത വിരൽ പ്ലാസ്റ്റിക് ബാഗിലിട്ട് ആശുപത്രിയിലെത്തിയത്. വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇയാളുടെ വിരലിൽ പാമ്പ് കടിച്ചത്.
തുടർന്ന് വിഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് രാംകിഷോർ സ്വന്തം വിരൽ മുറിച്ചെടുത്തത്. തുടന്ന് സ്വന്തം ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ ആശുപത്രിയിലെത്തുകയായിരുന്നു.
“വീട് നന്നാക്കുന്ന ജോലിയിലായിരുന്നു ഞാൻ, പാമ്പിന്റെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ലായിരുന്നു. പാമ്പ് എന്നെ കടിച്ചു. വിഷം പടരാതിരിക്കാൻ ഞാൻ തന്നെ എന്റെ വിരൽ മുറിച്ചുമാറ്റി”, രാംകിഷോർ പറഞ്ഞു.

രാംകിഷോർ നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.