Uncategorized

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണത്തിൻ്റേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം പ്രശസ്ത യുവ സാഹിത്യകാരി അമൃത കേളകം നിർവഹിച്ചു

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വായനാ വാരാചരണത്തിൻ്റേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം പ്രശസ്ത യുവ സാഹിത്യകാരി അമൃത കേളകം നിർവഹിച്ചു. ഹെഡ്മാസ്റ്റർ തോമസ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ബോബി പാലക്കുഴ അധ്യക്ഷനായി മുഖ്യസന്ദേശം നൽകി. പി.റ്റി.എ പ്രസിഡൻ്റ് സാജു മേൽപ്പനാംതോട്ടം സ്കൂളിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന വിവിധ ക്ലബുകളുടെ ലോഗോ പ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി പ്രതിനിധി അലൻ്റ് ജോസഫ് ബിജു ആശംസ നേർന്നു. എസ്.ആർ.ജി കൺവീനർ റോയ് ജോൺ നന്ദിയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. എല്ലാ കുട്ടികളുടേയും വീടുകൾ ലൈബ്രററി സജ്ജീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി “സത്യത്തിൻ്റെ വാതിലിലൂടെ വായനയുടെ ലോകത്തിലേക്ക്” എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഗാന്ധിജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം വിതരണം ചെയ്തു. സ്കൂളിലെ 510 കുട്ടികളുടേയും അധ്യാപകരുടേയും കൈകളിലേക്ക് ഈ പുസ്തകം എത്തിച്ച് വ്യത്യസ്തമായ രീതിയിലാണ് വായനാ വാരാചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വാരാചരണത്തിൻ്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ നിരവധി പരിപാടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button