Uncategorized
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരനെ കടിച്ചു കുടഞ്ഞ് തെരുവുനായ; ഗുരുതരപരിക്ക്

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഒളവണ്ണ സ്വദേശിയായ ദമ്പതികളുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സഞ്ചല്‍ കൃഷ്ണയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ഇന്ന് വൈകിട്ട് 5.45ഓടെയാണ് തെരുവുനായ ആക്രമിച്ചത്. ചെവിയിലും കഴുത്തിലും തലയിലുമാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.




