Uncategorized

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്

ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ്. യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്ഞാതർ വെടിവച്ചത്. ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെയും മന്ത്രി അശോക് ചൗധരിയുടെയും വസതിയടക്കം സമീപത്ത് സ്ഥിതിചെയ്യുന്നുണ്ട്. പട്‌നയിലെ 1 പോളോ റോഡിലെ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിഐപി കൗശൽ നഗർ പ്രദേശത്താണ് വെടിവെപ്പുണ്ടായിരിക്കുന്നത്.

അപ്പാച്ചെ ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് രാഹുൽ എന്ന യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്യുന്നത്. സംഭവത്തിൽ യുവാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെടിവയ്പ്പിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് ഷെൽ പൊലീസ് കണ്ടെടുത്തു, രക്ഷപ്പെട്ട കുറ്റവാളികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു. സമീപത്ത് ഒരു ചേരി പ്രദേശമുണ്ട്, നിലവിൽ അവിടേക്കാണ് അന്വേഷണം പൊലീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button