Uncategorized
സ്വരാജിനെതിരെ വോട്ട് ചെയ്യണമെന്ന സ്ക്രീൻഷോട്ടുകൾ’; വ്യാജ പ്രചാരണത്തിനെതിരെ എപി സുന്നിവിഭാഗം നേതാക്കള്‍

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ സുന്നികള്‍ വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തിരുന്നുവെന്ന നിലയിലുള്ള പ്രചാരണം വ്യാജമാണെന്ന് എപി സുന്നിവിഭാഗം നേതാക്കള്‍. പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ടുകളാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും സുന്നി നേതാക്കളായ വടശ്ശേരി ഹസന് മുസ്ലിയാറും വഹാബ് സഖാഫി മമ്പാടും ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
വോട്ടെടുപ്പിന് തൊട്ടുതലേദിവസമാണ് തൻ്റെ പേരിൽ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ വടശ്ശേരി ഹസന് മുസ്ലിയാർ പീഡിതവിഭാഗങ്ങൾ എവിടെയുള്ളവരാണെങ്കിലും അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നയാളാണ് സ്വരാജ് എന്നും അദ്ദേഹത്തിനെതിരെ സുന്നികള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള പച്ച നുണയാണ് തന്റെ പേരില്‍ വ്യാജ സ്ക്രീന്ഷോട്ടായി പ്രചരിക്കുന്നതെന്നും പറഞ്ഞു.




