ഒറ്റ മഴയില്‍ മുങ്ങി ദില്ലി നഗരം; വെള്ളക്കെട്ടിന്‍റെ ചിത്രങ്ങൾ നിറഞ്ഞ് സോഷ്യല്‍ മീഡിയ

ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് വിദഗ്ദർ വിശദീകരിക്കുന്നു. അപ്പോഴും അപ്രതീക്ഷിതവും അതിശക്തവിമായ മഴ രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലകളില്‍ വീശി അടിക്കുകയാണ്. ഇന്ത്യയുടെ മദ്ധ്യ -കിഴക്കന്‍ പ്രദേശങ്ങളിലും മഴ ശക്തമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മഴ ശക്തമായി തുടരുന്നതോടെ മഴ മൂലമുള്ള അപകടങ്ങളും വര്‍ദ്ധിച്ചു. പ്രധാനമായും റോഡുകളില്‍ പതിയിരിക്കുന്ന കുഴികളും ഗര്‍ത്തങ്ങളുമാണ് അപകടങ്ങൾ വര്‍ദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിക്കും സമീപ നഗരങ്ങളായ നോയിഡയിലും ഗുഡ്ഗാവിലും അതിശക്തമായ മഴയാണ് പെയ്തത്. ഇത് റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടിനും അതുവഴി ഗതാഗത തടസത്തിനും കാരണമായി. രാജ്യതലസ്ഥാനത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം തന്നെ താറുമാറായി. ഉദ്യോഗസ്ഥരും ജോലിക്കാരും പുഴയ്ക്ക് സമാനമായി മാറിയ റോഡുകളില്‍പ്പെട്ട് കിടന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വീഡിയോകളും ചിത്രങ്ങളും രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിന്‍റെ ദുരിതം എടുത്ത് കാണിച്ചു.




