Uncategorized

ജനങ്ങൾ ‘തലയിൽ കൈവെച്ച’ റെയിൽവെ പാലം പുനർനിർമിക്കും; ഭോപ്പാലിലെ ‘പഞ്ചവടിപ്പാല’ത്തിൻ്റെ മുഖം മാറും

ഭോപ്പാൽ: ഏറെ വിവാദമായ ഭോപ്പാലിലിലെ 90 ഡിഗ്രി വളവുള്ള ഐഷ്ബാഗ് റെയിൽവെ പാലം വീണ്ടും പുനർനിർമിക്കാൻ തീരുമാനം. പാലത്തിനെതിരെയും അത് നിർമിച്ചവർക്കെതിരെയും രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും നിർമിക്കാൻ തീരുമാനിച്ചത്. ഇതോടെ ഏറെ വിവാദവും ട്രോളും ഏറ്റുവാങ്ങിയ 90 ഡിഗ്രി വളവ് ഇല്ലാതെയാകും.

648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുള്ള പാലം 18 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ഈ പാലത്തിലെ 90 ഡിഗ്രി വളവ് വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. നേരെ വരുന്ന പാത പൊടുന്നനെ വളവിലേക്ക് പോകുന്ന തരത്തിലായിരുന്നു ഇതിൻ്റെ നിർമിതി. ഇത് അപകടങ്ങൾക്കും മറ്റും വഴിയൊരുക്കും എന്ന വിമർശനമാണ് ഉയർന്നുവന്നത്. പുനർ നിർമിക്കാൻ തീരുമാനിച്ചതോടെ ഈ വളവ് ഇല്ലാതെയാകും. ഇതിനായി റെയിൽവെ ഭൂമി നൽകാമെന്ന് വാക്കുനൽകിയിട്ടുണ്ട്. അവ കിട്ടുന്ന മുറയ്ക്ക് വളവ് നിവർത്തി മറ്റൊരു ഡിസൈൻ കണ്ടെത്തി പാലം പുനർനിർമിക്കാനാണ് പദ്ധതി.

നേരത്തെ പാലം പുനർനിർമിക്കില്ല എന്നായിരുന്നു നിർമാണ കമ്പനിയുടെ നിലപാട്. സമീപത്ത് മെട്രോ സ്റ്റേഷനുകൾ ഉള്ളതിനാൽ ഭൂമി ലഭിക്കില്ല എന്നായിരുന്നു നിർമാതാക്കളുടെ വാദം. എന്നാൽ ഇപ്പോൾ ഭൂമി ലഭ്യമാക്കാമെന്ന് റെയിൽവെ സമ്മതിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button