Uncategorized
ഇരിട്ടിയിൽ 12000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

ഇരിട്ടി: കാറിൽ ലഹരി ഉൽപ്പന്നങ്ങൾ കടത്തിയ യുവാവിനെ പിടികൂടി. തലശ്ശേരി സ്വദേശി തുണ്ടിയിൽ ഹൗസിൽ സുഭാഷിനെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന കാറിൽ കടത്തിയ നിലയിൽ ആണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.




