Uncategorized

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം.

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം മുഖ്യഘട്ട അലോട്ട്‌മെന്റുകളിൽ 2025 ജൂൺ 16 ന് വൈകുന്നേരം വരെ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:

മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയവർ : 2,11,785

മെറിറ്റ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 99,695

സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,428

സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,829

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നേടിയവർ : 1,045

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 122

കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവർ : 13,609

മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയർ : 6,840

അൺ എയിഡഡ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,826

എല്ലാ ക്വാട്ടയിലും ഉൾപ്പെടെ ആകെ സ്ഥിരപ്രവേശനം നേടിയവർ : 2,40,533

ആകെ പ്രവേശനവിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,02,646

എസ്.എസ്.എൽ.സി. ജയിച്ചവർ : 4,24,583

ഉന്നതപഠനത്തിന് ആകെ അപേക്ഷിച്ചവർ : 4,63,686

ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ നൽകിയവർ : 45,851

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button