Uncategorized

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കര്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു.അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button