Uncategorized

കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ദില്ലി: കൊച്ചിയിൽനിന്നും ദില്ലിക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം നാഗ്പൂരിൽ അടിയന്തരമായി ഇറക്കി. പൊലീസും ബോംബ് സ്ക്വാഡുമടക്കം വിമാനത്തിൽ പരിശോധന നടത്തുകയാണ്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇതുവരെ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. ബോംബ് ഭീഷണി നേരിട്ട ഇന്‍ഡിഗോ വിമാനം രാവിലെ മസ്ക്കറ്റിൽ നിന്നുമാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ 9.30 ഓടെയാണ് ഈ വിമാനം ദില്ലിയിലേക്ക് പറന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button