Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഇളനീർ വെപ്പ് ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീർ വെപ്പ് ഇന്ന്. കാര്യത്തു കൈക്കോടൻ സ്ഥാനികൻ തിരുവഞ്ചറയിൽ തട്ടും പോളയും പിരിക്കുന്നതോടെയാണ് അക്കരെ കൊട്ടിയൂരിൽ ഇളനീർ വെപ്പിന് തുടക്കമാവുക.

നെയ്യാട്ടം മുതൽ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളിൽ വ്രതത്തിൽ കഴിയുന്ന തണ്ടയാന്മാർ ഇളനീർ കാവുകളുമായി കൊട്ടിയൂരിലെത്തും. രാത്രി കാര്യത്തു കൈക്കോടൻ തിരുവഞ്ചറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിക്കും കുടിമതി കാരണവർ വെള്ളിക്കിടാരം വച്ച് രാശി വിളിക്കുകയും ചെയ്താൽ ഇളനീർ വപ്പ് ആരംഭിക്കും.

അഭിഷേകത്തിനുള്ള ഇളനിർ കാവുകളാക്കി വ്രത-ക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി. കനത്ത മഴയെയും അവഗണിച്ച് വൻ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. നിത്യപൂജകളായ 36 കുടം ജലാഭിഷേകം, ഉഷപൂജ, സ്വർണക്കുടം വെള്ളിക്കുടം സമർപ്പണം പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം ജലാഭിഷേകം, അത്താഴപൂജ, ശ്രീഭൂത ബലി എന്നിവയോടെയാണ് തിങ്കളഴ്ച്‌ചത്തെ ചടങ്ങുകൾ അവസാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button