Uncategorized
ബീവ്റേജ്സ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: നഗരത്തിലെ മദ്യ ഷോപ്പിൽ നിന്നും വില കൂടിയ മദ്യം കവർച്ച നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേർ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ വിശ്വജിത്ത് സമൽ (31), രവി നാരായണൻ (27) എന്നിവരെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വെച്ച് ഇൻസ്‌പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലേയും ഈക്കഴിഞ്ഞ എട്ടാം തീയ്യതിയുമായി പാറക്കണ്ടി ബീവറേജസ് കോർപറേഷനിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.




