Uncategorized
ആദ്യം സ്റ്റീൽഗ്ലാസ് വാങ്ങി;പിന്നെ കാസറോൾ വേണമെന്ന്ആവശ്യം,വ്യാപാരിയുടെ കണ്ണ് വെട്ടിച്ച് മോഷണംനടത്തിയ ആൾ പിടിയിൽ

പാറശ്ശാല: പാറശ്ശാലയിൽ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന മോഷ്ടാവ് പിടിയിൽ. വ്യാപാരസ്ഥാപനങ്ങളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി പണം തട്ടുന്ന മധ്യവയസ്കൻ മുട്ടത്തറ വലിയതുറ പുതുവൽ പുരയിടത്തിൽ സുനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മെയ് 25ന് ഇയാൾ ഒരു ഫാൻസിസ്റ്റോറിൽ കയറുകയും അവിടെ നിന്ന് അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗ്ലാസിന് പുറമേ ഇയാൾ കാസറോൾ വേണമെന്ന് ആവശ്യപ്പെട്ടതോടെ കടയുടമ അത് എടുക്കാൻ പോയസമയത്ത് ഇയാൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ബാഗുമായി ഇയാൾ കടന്നുകളഞ്ഞു. കാസറോളുമായി തിരികെയെത്തിയ കടയുടമ കാണുന്നത് മേശ തുറന്ന് കിടക്കുന്നതാണ്. ഇരുപത്തിഅയ്യായിരം രൂപയും മൊബൈൽഫോണുമാണ് മധ്യവയസ്കൻ കടയിൽ നിന്ന് മോഷ്ടിച്ചത്. ഉടൻ തന്നെ കടയുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.




