Uncategorized

സർവ്വകാല റെക്കോർഡിൽ നിന്ന് താഴേക്ക്, സ്വർണവിലയിൽ നേരിയ ഇടിവ്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ​അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർ‌ണവില കുറഞ്ഞു. സർവ്വകാലറെക്കോർഡിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ഇന്ന് പവന് 120 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,440 രൂപയാണ്.

ഇസ്രായേൽ ഇറാനെ വീണ്ടും ആക്രമിച്ചതോടെ സ്വർണവില കുത്തനെ കൂടിയിരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുത്തനെ കൂടിയിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ വില 9305 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 7635 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button