Uncategorized

അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍; 32 പേര്‍ ചികിത്സയില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടം നടന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍. ഇതില്‍ ഒന്‍പത് പേര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 32 പേരാണ്. ഇതില്‍ പതിനാറ് പേര്‍ വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. ചികിത്സയില്‍ കഴിയുന്നവരില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രമേഷ് വിശ്വാസ് കുമാറുമുണ്ട്.
ചികിത്സയില്‍ കഴിയുന്നവരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരും സാധാരണക്കാരുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button