കേളകം ബി വി വി എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അർബുദ ബോധവൽക്കരണ ക്ലാസ് തിങ്കളാഴ്ച നടക്കും

കേളകം: ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അർബുദ ബോധവൽക്കരണ ക്ലാസ് നടക്കും. ജൂൺ 16 തിങ്കളാഴ്ച രാവിലെ 10.30 ന് കേളകം ബി വി വി എസ് ഓഫീസിൽ വച്ച് നടക്കുന്ന പരിപാടിയിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് ബി വി വി എസ് മെമ്പർമാരുടെ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ ചടങ്ങും നടത്തപ്പെടും. ബി വി വി എസ് കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എം സി സിബിച്ചൻ സ്വാഗതം പറയുകയും എംജിഎം സ്കൂൾ മാനേജർ ഫാ. എ കെ എൽദോ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് സാമൂഹിക അർബുദ പ്രതിരോധ നിയന്ത്രണ വിഭാഗം എംസിസി ഐ.ഒ.എസ്. ആർമാരായ ഡോ: എ പി നീതു, ഡോ: ഫിൻസ് എം ഫിലിപ് എന്നിവർ ക്ലാസുകൾ നയിക്കുകയും ചെയ്യും. ടിന്റോ ലാവണ്യ,ബാലകൃഷ്ണൻ, സന്തോഷ് സ്റ്റീഫൻ,മനോജ് ക്ലാസിക് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ബി വി വി എസ് വൈസ് പ്രസിഡന്റ് ഷാജി പാമ്പാടി നന്ദി പറയുകയും ചെയ്യും.




