Uncategorized
പി ടി എ ജനറൽ ബോഡി യോഗം ചേർന്നു

കബനിഗിരി: സെന്റ്.മേരിസ് യു.പി സ്കൂളിൽ
ഈ അധ്യായന വർഷത്തെ ആദ്യ പിടിഎ ജനറൽ ബോഡി യോഗം ചേർന്നു. സ്കൂൾ മാനേജർ റവ.
ഫാദർ ജോണി കല്ലുപുര അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം പി.ടി. എ പ്രസിഡണ്ട് അനിൽ കെ വി നിർവഹിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കുമായി, ‘വിദ്യാർത്ഥികളുടെ പഠന പുരോഗതിയിൽ രക്ഷിതാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ റിട്ടയേർഡ് പ്രിൻസിപ്പൽ അന്നമ്മ. എം.ആൻറണി ക്ലാസ് നയിച്ചു.ഈ വർഷത്തെ പുതിയ പി.ടി. എ പ്രസിഡണ്ട് ആയി അനിൽ കെ.വി യേയും, മദർ പിടിഎ പ്രസിഡണ്ടായി സ്റ്റെഫി ലിജുവിനെയും തെരഞ്ഞെടുത്തു. തുടർന്ന് സുവർണ ജൂബിലി ആഘോഷങ്ങളെ പറ്റിയും മറ്റ് കർമ പരിപാടികളെ പറ്റിയും യോഗത്തിൽ ചർച്ചകൾ ചെയ്യുകയും ഹെഡ്മിസ്ട്രസ് ജെയ്‌മോൾ തോമസ്, സ്റ്റെഫി ലിജു,ശലഭ ലൂയിസ്,അമൽ ജേക്കബ്,ജെറോം ജെയിംസ് എന്നിവർ സംസാരിക്കുകയും ചെയ്തു.




