Uncategorized
കെനിയ ബസ് അപകടം: മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

കെനിയ ബസ് അപകടത്തില്‍ മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ വൈകിട്ടോടെയായിരിക്കും എത്തിക്കുന്നത്. ശേഷം ബന്ധുകള്‍ക്ക് വിട്ട് നല്‍കും.
തിങ്കളാഴ്ച നടന്ന അപകടത്തില്‍ മൂന്ന് വനിതകളും രണ്ട് കുട്ടികളുമായി അഞ്ചു മലയാളികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, പരുക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.




