Uncategorized

ബസിൽനിന്ന് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് 2,000 രൂപ പിഴ ഈടാക്കി

കണ്ണൂർ: ബസ് ജീവനക്കാരൻ കുടിവെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതിന് ബസ് ഉടമയ്ക്ക് 2000 രൂപ പിഴ. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിലെ ജീവനക്കാരനാണ് രണ്ടുതവണയായി ആശിർവാദ് ആസ്പത്രിക്ക് സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞത്.

ഇത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർ ഗ്രിഫിൻ വീഡിയോ ക്ലിപ്പുകൾ സഹിതം നൽകിയ പരാതിയിലാണ് കോർപ്പറേഷൻ പിഴ ചുമ ത്തിയത്. കഴിഞ്ഞ മാസം 17-ന് രാവിലെയായിരുന്നു സംഭവം. ബസ്സ്റ്റാൻഡിൽ ഉൾപ്പെടെ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുപ്പികൾ അവയിൽ നിക്ഷേപിക്കാതെ വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നത് പതിവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button