Uncategorized
കാട്ടിക്കുളം തിരുനെല്ലി റോഡിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു യാത്രക്കാർക്ക് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളം തിരുനെല്ലി റോഡിൽ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. മുപ്പതോളം പേരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. ഇവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. തിരുനെല്ലി ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും, തിരു നെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.




