Uncategorized

ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ ജൂലായ് ഒന്നുമുതൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് ലഭിക്കില്ല

ചെന്നൈ : ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് ജൂലായ് ഒന്നു മുതൽ ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റ് ലഭിക്കില്ല. ഇത്കൂടാതെ ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കാനും തീരുമാനമായി. റെയിൽവേ ഇത് പ്രാവർത്തികമാക്കുകയാണെങ്കിൽ ആധാർ ഇല്ലാത്തവർക്കും, ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ കഴിയാതെയാകും.

നിലവിൽ ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷം ആളുകളും അവരുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാത്തവരാണ്. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും.

ഇത് ഒറ്റത്തവണചെയ്താൽ മതിയാവും. എന്നാൽ വരുന്ന ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കാൻ ശ്രമിക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. അതിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കായിരിക്കും ഒടിപി വരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button