Uncategorized
ശശി തരൂർ നരേന്ദ്രമോദിയെ കണ്ടു; പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.




