Uncategorized

‘അടിയും ഇടിയും വെടിയും ഏറ്റിട്ടും തളർന്നിട്ടില്ല,എന്നിട്ടാണോ സൈബർ ആക്രമണം;ഈ ‘തള്ളച്ചി’ എന്നും പാർട്ടിക്കൊപ്പം’

മലപ്പുറം: സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നാടക-സാമൂഹിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ. അടിയും ഇടിയും ഏറ്റിട്ടും തളര്‍ന്നിട്ടില്ലെന്നും എന്നിട്ടാണോ സൈബര്‍ ആക്രമണമെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും ‘ഈ തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെയാണെന്നും ആയിഷ മറുപടി നല്‍കി.

1950 കളിലാണ് എന്റെ നാടക പ്രവേശനം, അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നു. അന്നത്തെ കാലത്ത് പട്ടിണിയും അടിയും ഇടിയും വെടിയും എല്ലാം ഏറ്റിട്ടും തളര്‍ന്നിട്ടില്ല. എന്നിട്ടാണോ ഇന്നത്തെ കാലത്തെ ഈ സൈബര്‍ ആക്രമണം. അന്നും ഇന്നും എന്നും ഈ ‘തള്ളച്ചി’ പാര്‍ട്ടിയോടൊപ്പം തന്നെ’, ആയിഷ പറഞ്ഞു.

വിവരമില്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ അവരോട് ക്ഷമിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ കൂട്ടിച്ചേര്‍ത്തു. കാര്യമാക്കുന്നില്ല. വിദ്വേഷം ഇല്ലാതെ പരസ്പര സ്‌നേഹത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. കോണ്‍ഗ്രസ് അനുകൂലരുടെ സൈബര്‍ ആക്രമണം നിലമ്പൂര്‍ ആയിഷയ്ക്ക് നേരെ നടക്കുന്നുവെന്ന് ഇടതു നേതാക്കളും പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button