Uncategorized

യു എം സി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു

കാക്കയങ്ങാട്: യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയികളായ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. കാക്കയങ്ങാട് യു എം സി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജീവ് അധ്യക്ഷനായി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. മുഴക്കുന്ന് പ്രൊബേഷണൽ എസ് ഐ മെൽവിൻ വിൻസെന്റ് വിദ്യാർത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് അംഗം കെ മോഹനൻ, യു എം സി ജില്ലാ പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യൻ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.ശശിധരൻ, യൂണിറ്റ് വൈസ് പ്രസിഡണ്ട് സബിൻ സുലൈമാൻ, ടി വി രാജരത്നൻ, നാസർ ന്യൂലൈഫ്, റഫീഖ് മഹിമ, ശ്രീകുമാർ കാർത്തിക, സിന്ധു ശ്രീകുമാർ, ഷൈനി ബെന്നി, യൂണിറ്റ് ട്രഷറർ ഷൈജു ജോർജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button