Uncategorized
കേളകം വെള്ളൂന്നിയില്‍ ഹില്‍വ്യൂ ഹോളിഡേയ്‌സ് ഹോം സ്റ്റേ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു

വെള്ളൂന്നി: കേളകം വെള്ളൂന്നിയില്‍ ഹില്‍വ്യൂ ഹോളിഡേയ്‌സ് ഹോം സ്റ്റേ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഹോം സ്റ്റേ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്ട്യൻ, കേളകം ഇമ്മാനുവൽ മാർത്തോമ്മാ പള്ളി വികാരി ഫാ. റിജോ എം ചെറിയാൻ, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്, ശിവപുരം എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷിനു, ഹോംസ്റ്റേ മാനേജിങ് ഡയറക്ടർ ഷാജി എം മാത്യു,എം ആർ വിജയൻ,എംവി മുരളീധരൻ, എംവി ലിസി തുടങ്ങിയവർ പങ്കെടുത്തു.




