Uncategorized

കൊവിഡ് ആർടിപിസിആർ പരിശോധന വീണ്ടും നിർബന്ധമാകുന്നു; മന്ത്രിമാർക്ക് ഉൾപ്പെടെ പ്രധാനമന്ത്രിയെ കാണുന്നതിന് പരിശോധന

ദില്ലി: രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ (RT-PCR) പരിശോധന നിർബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ കാണാൻ നിശ്ചയിച്ചിട്ടുള്ള ദില്ലിയിലെ എംപിമാർക്കും എംഎൽഎമാർക്കും മറ്റ് നേതാക്കൾക്കും കൊവിഡ് ആർടിപിസിആർ പരിശോധന ഏർപ്പെടുത്തിയിരുന്നു. ബിജെപി പാർട്ടി ഓഫീസിൽ വെച്ചാണ് ഈ നേതാക്കൾക്ക് പരിശോധന നടത്തിയത്. രാജ്യത്ത് നിലവിൽ 7,121 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 2,223 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതുതായി കണ്ടെത്തിയ കൊവിഡ് 19 വകഭേദമായ എക്സ് എഫ് ജിയുടെ ഏകദേശം 163 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. റീകോമ്പിനന്‍റ് എക്സ് എഫ് ജി വകഭേദത്തിൽ നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകളുണ്ടെന്നും, കാനഡയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ഇത് അതിവേഗം ആഗോളതലത്തിൽ വ്യാപിച്ചിട്ടുണ്ടെന്നും ദി ലാൻസെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button