Uncategorized
നിലവിളിച്ച മക്കളെ കെട്ടിപ്പിടിച്ച് ട്രാക്കില്‍ നിന്നുമാറാതെ അച്ഛൻ, ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് അച്ഛനും പിഞ്ചുമക്കളും

ഫരീദാബാദ്: മക്കളുമായി പാർക്കിലേക്ക് പോയ 36 കാരൻ നാലുകുട്ടികളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫരീദാബാദിലെ ബല്ലാഗഡിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആൺമക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസവേതനക്കാരൻ ട്രെയിനിന് മുന്നിൽ തന്നോടൊപ്പം ചേർത്ത് പിടിച്ചത്. ഇരുകൈകളിലുമായി ആൺമക്കളെയുമെടുത്ത് ട്രാക്കിലേക്ക് കയറിയ ഇയാൾ ട്രെയിൻ പാഞ്ഞുവരുന്നത് കണ്ട് ഓടാൻ ശ്രമിച്ച മകനെ പോലും രക്ഷപ്പെടാൻ അനുവദിച്ചില്ലെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഗോൾഡൻ ടെംപിൾ എക്സ്പ്രസിന് മുന്നിലാണ് അച്ഛൻ നാല് ആൺമക്കളെ കൂട്ടി ജീവനൊടുക്കിയത്.




