പതിനഞ്ചുകാരിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ പോക്സോ കേസിൽ അറസ്സിൽ
ഇരിട്ടി: പതിനഞ്ചുകാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. സ്വകാര്യ ട്യൂഷൻ സെൻറർ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ജിത്ത് നരിപ്പറ്റയാണ്(39) അറസ്റ്റിലായത്. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിട്ടി പയഞ്ചേരി ജബ്ബാർ കടവിനടുത്തുവെച്ചാണ് അറസ്റ്റ്ചെയ്തത്. പെൺ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ പോക്സോ ചുമത്തി.
ഇയാൾ നടത്തുന്ന ട്യൂഷൻ സെൻററിൽ പഠിക്കാനായെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരുവർഷ ത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് മൊഴി. മാനസികമായി തകർന്ന പെൺകുട്ടി ഞരമ്പ് മുറിച്ച് അത്മഹത്യയ്ക്കും ശ്രമിച്ചു. ചികിത്സിച്ച ഡോക്ടറുടെ നിർദേശപ്രകാരം കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടനെ ഇരിട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




