Uncategorized

ഡൽഹിയിൽ 9കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസ്; പ്രതി പിടിയിൽ

ഡൽഹി ദയാൽപുരിൽ ഒൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ഒളിപ്പിച്ച കേസിലെ പ്രതി പിടിയിൽ. നൗഷാദിനെയാണ് ഡൽഹിയിലെ സ്‌പെഷ്യൽ സ്റ്റാഫ് സംഘം പിടികൂടിയത്. ഇന്ന് വൈകിട്ടാണ് പ്രതി പിടിയിലായത്. പ്രതിയെ ഏറ്റുമുട്ടലിലൂടെയാണ് പിടികൂടിയത്. ഏറ്റുമുട്ടലിനിടെ പ്രതിയുടെ കാലിന് വെടിയേറ്റു.

രണ്ട് ദിവസം മുൻപാണ് 9കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയിരുന്നു. തൊട്ടടുത അപ്പാർട്ട്മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയൽവാസിയാണ് പറഞ്ഞറിഞ്ഞ് ബന്ധുക്കൾ ഇവിടെയെത്തി. എന്നാൽ മുറി പൂട്ടിയ നിലയിലായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button