Uncategorized

ഇന്നത്തെ സ്വർണ വില; രണ്ടാം ദിനവും തുടർച്ചയായി താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,560 രൂപയാണ്. വിവാഹ വിപണിയിലെയടക്കം ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞത് ആശ്വാസമാണ്.

ജൂൺ ആദ്യ ആഴ്ച 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. എന്നാൽ രണ്ടാമത്തെയാഴ്ച 1480 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80 രൂപ കുറഞ്ഞു. ഇന്നത്തെ വില 8945 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7340 രൂപയാണ്. അതേസമയം വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button