Uncategorized

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ പിടിയിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരൻ അറസ്റ്റിൽ. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷാണ് മാവൂര്‍ പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പിൽ കേസെടുത്തു.

2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. നരിക്കുനി എന്ന സ്ഥലത്ത് വെച്ച് വിദ്യാ‍‍‌ർത്ഥിനിയെ അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ സിന്ധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കൃഷ്ണന്‍കുട്ടി, സിവില്‍ പൊലീസ് ഓഫീസര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്ന് മാവൂരില്‍ നിന്നാണ് അബിന്‍ സന്തോഷിനെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button