യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബമേളയും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും ആദരവും സംഘടിപ്പിച്ചു

പേരാവൂർ:യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റ് കുടുംബമേളയും എസ്എസ്എല്‍ സി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കളെ ആദരിക്കലും,പുതിയ മെമ്പര്‍മാര്‍ക്കുള്ള സ്വീകരണവും പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു..യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് നരിതൂക്കിലിന്റെ അധ്യക്ഷതയിൽ കെപിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഫൊറോന വികാരി ഫാദർ ഷാജി തെക്കേമുറിയിൽ മുഖ്യപ്രഭാഷണം നടത്തി. യു എം സി ജില്ലാ പ്രസിഡണ്ട് ടിഎഫ് സെബാസ്റ്റ്യൻ പുതിയ മെമ്പർമാരെ സ്വീകരിച്ചു. എം എഫ് എ ഡയറക്ടർ എം സി കുട്ടിയച്ഛൻ, യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് ഒജെ ബെന്നി, യു എം സി വൈസ് പ്രസിഡണ്ട് മാരായ എം രജീഷ്, ബേബി പാറക്കൽ, സി രാമചന്ദ്രൻ, യൂണിറ്റ് രക്ഷാധികാരി കെ എം ബഷീർ, യൂത്ത് വിങ് പ്രസിഡണ്ട് എ പി സുജീഷ്, വനിതാവിങ് പ്രസിഡണ്ട് ദിവ്യാ സ്വരൂപ്, വാർഡ് മെമ്പർമാരായ റെജീന സിറാജ്, യു വി അനിൽകുമാർ, യൂണിറ്റ് ട്രഷറർ പ്രവീൺ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി




