Uncategorized

വീണ്ടും ഇടിവ്; സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 71,640 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപ താഴ്ന്നത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.അതേസമയം, രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അതേസമയം, ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button