Uncategorized

അപകടകരമായ കുറ്റകൃത്യം; കര്‍ശന നടപടിയുണ്ടാകും’ ; അനന്തുവിന്റെ വീട്ടില്‍ എത്തി എം സ്വരാജ്

നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കെട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി അനന്തുവിന്റെ വീട്ടില്‍ എത്തി എം സ്വരാജ്. അനന്തുവിന്റെ കുടുംബത്തെ സ്വരാജ് ആശ്വസിപ്പിച്ചു. നിര്‍ഭാഗ്യകരമായ സംഭവമെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

പന്നിക്കെണിയില്‍ കുടുങ്ങിയതാണ്. അത് അപകടകരമായ കുറ്റകൃത്യമാണ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതി പന്നി വേട്ട കച്ചവടമാക്കിയ ആളെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇനി ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാനുള്ള കര്‍ശനമായ നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇത് വളരെ അപകടകരമായ കുറ്റകൃത്യമാണ്. അതിനെ അങ്ങനെ തന്നെ കണ്ട് എതിര്‍ക്കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button