Uncategorized

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ; മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് പൊതുദര്‍ശനം

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ നടക്കും. തമിഴ്‌നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്കേറ്റ ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കി.

അപകടത്തില്‍ പരുക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിനിമ പ്രവര്‍ത്തകരും ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button