Uncategorized

യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കി; പൊലീസ് തന്റെ ജീവിതം നശിപ്പിച്ചെന്ന് കൊല്ലം സ്വദേശി; കളമശ്ശേരി പൊലീസിനെതിരെ പരാതി

കളമശ്ശേരി പൊലീസിനെതിരെ ഗുരുതര പരാതി. കൊല്ലം സ്വദേശിയായ യുവാവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കിയെന്നാണ് പരാതി. 36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് കൊല്ലം സ്വദേശി അലൻ മൂന്നാം പ്രതിയായത്. പൊലീസ് തന്റെ ജീവിതം നശിപ്പിച്ചുവെന്ന് അലൻ പറഞ്ഞു. നാട്ടിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതി എന്ന് അലൻ പറഞ്ഞു.പോലീസ് കുറ്റപത്രത്തിൽ പറയുന്ന തുക യുവാവിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. 4.18 ലക്ഷം രൂപ അലന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. പോലീസ് പറയുന്ന ദിവസം ബാങ്ക് രേഖകളിൽ കാണുന്നത് 4.22 ലക്ഷം. ഈ തുക ക്രിപ്റ്റോ കറൻസി വിറ്റതിലൂടെ ലഭിച്ചതെന്ന് രേഖ യുവാവ് ഹാജരാക്കി. ഇത് പരിശോധിക്കാതെ പോലീസ് യുവാവിനെ 45 ദിവസമാണ് ജയിലിൽ അടച്ചത്. ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ് അലൻ പുറത്തുവന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button